Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ചെക്ക് കേസിനെ ജാതിവത്കരിക്കാൻ മീഡിയാവൺ ചാനലും സമൂഹമാധ്യമങ്ങളും ശ്രമിച്ചുവെന്ന് തുഷാർ 

September 15, 2019

September 15, 2019

കൊച്ചി : നാസിൽ അബ്ദുള്ള തനിക്കെതിരെ നൽകിയ ചെക്ക് കേസും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും ജാതിവത്കരിക്കാൻ 'മീഡിയാവൺ' ചാനലും സമൂഹമാധ്യമങ്ങളും ശ്രമിച്ചതായി തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു.ചാനൽ റിപ്പോർട്ടർ ദുബായിൽ തന്നോട് ചോദിച്ച ചോദ്യങ്ങളെല്ലാം ഇങ്ങനെയൊരു ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും ഇന്ന് രാവിലെ നെടുമ്പാശേരിയിൽ എത്തിയ തുഷാർ മാധ്യമങ്ങളോട് പറഞ്ഞു.

യുസുഫ് അലിയും എന്റെ കുടുംബവും തമ്മിലുള്ള അടുപ്പം കൂടി കണക്കിലെടുത്താണ് അദ്ദേഹം സഹായിക്കാനെത്തിയതെന്നും അതിന്റെ പേരിൽ അദ്ദേഹത്തെ പോലും വെറുതെ വിട്ടില്ലെന്നും തുഷാർ കുറ്റപ്പെടുത്തി.പ്രശ്നം ജാതിവത്കരിക്കാൻ ശ്രമിച്ചവർ താൻ പണം കൊടുത്താണ് കേസിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് ഇപ്പോൾ പറയുന്നതെന്നും തുഷാർ കൂട്ടിച്ചേർത്തു.നാസിലിനെതിരെ നടപടികൾക്ക് ആദ്യം തീരുമാനിച്ചിരുന്നില്ല.എന്നാൽ പിന്നീട് അദ്ദേഹം തനിക്കെതിരെ നടത്തിയ ഗൂഡാലോചനകൾ ബോധ്യപ്പെട്ടതിനാലാണ് നിയമ നടപടിക്ക് ഒരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.പ്രതി നൽകിയ രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് തുഷാർ വെള്ളാപ്പള്ളിക്ക് നാട്ടിലേക്ക് മടങ്ങാൻ വഴി ഒരുങ്ങിയത്.


Latest Related News