Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
കേസ് ഒത്തുതീർപ്പാക്കാതെ തുഷാർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു

August 27, 2019

August 27, 2019

ദുബായ് : വണ്ടിചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം കോടതി തള്ളിയതോടെ നാട്ടിലേക്ക് പോകാൻ തുഷാർ മറ്റു മാർഗങ്ങൾ തേടുന്നതായി റിപ്പോർട്ട്. അഭിഭാഷകന് വക്കാലത്ത് നൽകി യുഎഇ സ്വദേശിയുടെ പാസ്‍പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു തൽക്കാലം നാട്ടിലേക്ക് മടങ്ങാനാണ് തുഷാർ വെള്ളാപ്പള്ളി നീക്കം നടത്തുന്നതെന്നാണ് സൂചന. പിന്നീട് കോടതി കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ വീണ്ടും ഹാജരായാൽ മതിയാവുമെന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്.

 

ചെക്ക് മോഷണം പോയതാണെങ്കിൽ എന്തുകൊണ്ട് അപ്പോൾ തന്നെ പരാതി നൽകിയില്ലെന്ന് ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ ചോദിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ നടന്ന ശ്രമവും പരാജയപ്പെട്ടിരുന്നു.തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടിന്റെ കൂടുതല്‍ രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമെന്നറിയിച്ചാണ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വാദം അവസാനിപ്പിച്ചത്.


Latest Related News