Breaking News
ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു |
ഷാർജയിൽ ഭർത്താവ് കാർ പാർക്ക് ചെയ്യുന്നതിനിടെ വാഹനമിടിച്ച് ഭാര്യ മരിച്ചു 

January 18, 2021

January 18, 2021

അജ്‌മാൻ  :  അജ്മാനിൽ ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ അദ്ധത്തില്‍ വാഹനമിടിച്ച് ‌ മലയാളി യുവതി മരിച്ചു. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. ശനിയാഴ്ച അജ്മാനിലെ  ആശുപത്രിയുടെ പാര്‍ക്കിംഗിലാണ് അപകടമുണ്ടായത്.
ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഇരുവരും. ആശുപത്രിയുടെ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്താന്‍ വാഹനത്തിന് മുന്നില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെ ഭര്‍ത്താവ് ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാൻ അപകടത്തിന് ഇടയാക്കിയത്. വാഹനത്തിനും ചുമരിനുമിടയില്‍ പെട്ട് ലിജി  തത്ക്ഷണം മരിക്കുകയുമായിരുന്നു.
മൂത്തമകന്‍ ഇന്ത്യയില്‍ എന്‍ജിനീയറിങ്ങിനും മകള്‍ ഉമ്മുല്‍ഖുവൈന്‍ സ്‌കൂളിലും പഠിക്കുകയാണ്. 
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News