Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കനത്ത മഴയിൽ ഒമാനിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

July 08, 2022

July 08, 2022

മസ്‌കത്ത് :കനത്ത മഴയെ തുടർന്ന് ഒമാനില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അല്‍ റുസ്താഖ് വിലായത്തിലെ കവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ടാണ് കുട്ടികള്‍ മരിച്ചത്.


ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ വാദിയില്‍ അപകടത്തില്‍പ്പെട്ടതായും ഇവരെ സ്വദേശികള്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മറ്റൊരു അപകടത്തില്‍ റുസ്താഖിലെ വാദി ബനി ഔഫില്‍ ആറു വയസ്സുള്ള കുട്ടിയും മുങ്ങി മരിച്ചു.

ഇതോടെ,വാദിയിൽ മുങ്ങിമരിച്ചവരുടെ എണ്ണം നാലായി.ജബല്‍ ശംസിലെ ഒരു ഗ്രാമത്തില്‍ നിന്ന് കാണാതായ ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News