Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

June 25, 2021

June 25, 2021

ദുബൈ:യു.എ.ഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.  രണ്ടുമാസമായി ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഏപ്രില്‍ 24 ന് മരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു. തൃശൂര്‍ കേച്ചേരിക്കടുത്ത് പട്ടിക്കര സ്വദേശി റസാഖ് (59) ആണ് മരിച്ചത്. മലയാളിയെന്ന് തോന്നിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പാണ് തെളിവായി ലഭിച്ചത്. ഇതുവെച്ച് മറ്റു വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് അജ്ഞാത മൃതദേഹത്തെ കുറിച്ച് അറിയുന്നത്.  തുടര്‍ന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിടുകയായിരുന്നു. ഇത് കണ്ട പരിചയക്കാരാണ് ഇദ്ദേഹം തൃശൂര്‍ സ്വദേശി റസാഖ് ആണെന്ന് തിരിച്ചറിയുന്നത്. സുഹൃത്തുക്കള്‍ മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഷാര്‍ജയില്‍ ഖബറടക്കി. പട്ടിക്കര കുളങ്ങര വീട്ടില്‍ മൊയ്തുട്ടി മുസ്‌ലിയാരുടെ മകനാണ് റസാഖ്. 28 വര്‍ഷമായി ഗള്‍ഫിലുണ്ട്. ഷാര്‍ജയിലെ കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. നാലു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. കുറച്ച് ദിവസമായി കാണാനില്ലാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷണത്തിലായിരുന്നു. മകന്‍ റിനീഷിന്റെ വിവാഹം മേയ് 24ന് കേച്ചേരിയിലെ ഹാളില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍, പിതാവിനെ കുറിച്ച് വിവരം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് നീട്ടിവെച്ച  വിവാഹം  ജൂണ്‍ 3ന് വീട്ടില്‍ വെച്ച് നടത്തുകയായിരുന്നു. മാതാവ്: ഫാത്തിമ, ഭാര്യ സാജിത. മക്കള്‍:റിനീഷ്, റിന്‍ഷു, റെസ്മി.

 


Latest Related News