Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
'യു.എ.ഇ യിൽ സൈന്യം ഇറങ്ങി ',കാര്യം മനസിലാകാതെ ജനങ്ങൾ

September 27, 2019

September 27, 2019

അബുദാബി : യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിൽ റോഡിൽ പെട്ടെന്ന് സൈന്യത്തെയും യുദ്ധ ടാങ്കുകളെയും കണ്ട് ജനം അമ്പരന്നു. സൗദി അരാംകോയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സംഘർഷം തുടരുന്നതിനിടയിലാണ് പെട്ടെന്ന് സൈന്യത്തെ കണ്ട് ജനം ആദ്യമൊന്ന് അമ്പരന്നത്.കാര്യം അന്വേഷിച്ചപ്പോഴാണ് പലർക്കും കാര്യം പിടികിട്ടിയത്.സൈന്യത്തിന്റെ ഫീൽഡ് പരിശീലനത്തിന്റെ ഭാഗമായാണ് യു.എ.ഇ യിലെ ഏഴ് എമിറേറ്റുകളിൽ പരിശീലനം നടത്തിയത്.

വ്യാഴം,ശനി,ഞായർ(സെപ്തംബർ 26,28,29) ദിവസങ്ങളിൽ ഏഴ് എമിറേറ്റുകളിൽ സൈനിക പരിശീലനം നടത്തുമെന്ന് അറിയിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം നൽകിയിരുന്നു.വീഡിയോ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് യൂണിറ്റുകള്‍ക്ക് വഴിയൊരുക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

'ദാമന്‍ 3' എന്ന പേരിലുള്ള  സുരക്ഷാ അഭ്യാസം സെപ്റ്റംബര്‍ 26, വ്യാഴം മുതല്‍ സെപ്റ്റംബര്‍ 28, ശനിയാഴ്ച വരെയാണ് നടക്കുന്നത്.


Latest Related News