Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
കൊവാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തിന് ഫലപ്രദമെന്ന് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

June 30, 2021

June 30, 2021

വാഷിങ്ടണ്‍: കൊവാക്‌സിന്‍ ഫലപ്രദമെന്ന് അമേരിക്കന്‍ ആരോഗ്യ സ്ഥാപനം. ആല്‍ഫ, ഡെല്‍റ്റ കോവിഡ് വകഭേദങ്ങള്‍ക്കെതിരേ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് അറിയിച്ചത്. കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ബ്രിട്ടനിലാണ് ആല്‍ഫ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഡെല്‍റ്റ  ഇന്ത്യയിലും.  രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളില്‍ കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.  ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ഓക്‌സ്‌ഫോഡ് ആസ്ട്ര സെനിക്കയുടെ കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ ആദ്യം അനുമതി നല്‍കിയത്. പിന്നീട് റഷ്യയുടെ സ്പുട്‌നിക്കിനും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം യു.എസ് വാക്‌സിനായ മൊഡേണയുടെ ഇറക്കുമതിക്കും സര്‍ക്കാര്‍ അനുമതി നല്‍കി. വരും ദിവസങ്ങളില്‍ ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സിഡുസ് കാഡില തുടങ്ങിയ വാക്‌സിനുകള്‍ക്കും അനുമതി നല്‍കുമെന്നാണ് കരുതുന്നത്.അതിനിടെ യൂറോപ്യന്‍ യൂണിയന്റെ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ കൊവിഷീല്‍ഡ് ഇല്ലെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ ഇതോടെ പ്രയാസത്തിലായിട്ടുണ്ട്. ആസ്ട്രസെനിക കമ്പനിയുടെതാണ് കൊവിഷീല്‍ഡ്. എന്നാല്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ പേര് പല വിദേശ രാജ്യങ്ങളിലും ആസ്ട്രസെനിക എന്നാണ് അറിയപ്പെടുന്നത്.  കേരളത്തിലടക്കം ഇന്ത്യയില്‍ ഈ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന പേര് കോവിഷീല്‍ഡ് എന്ന ബ്രാന്‍ഡ് നെയിമാണ്.

 

 


Latest Related News