Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തലശേരി കതിരൂർ സ്വദേശി ഒമാനിൽ നിര്യാതനായി

September 22, 2020

September 22, 2020

മസ്കത്ത്: തലശേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്ബി അബൂബക്കറന്‍റവിടെ (എം.എ മന്‍സിലില്‍) സി.പി.മശ്ഹൂദിന്റെ മകന്‍ ഷഹബാസ് (31) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബസമേതം നിസ്വയിലായിരുന്നു താമസം.

സലാലയില്‍ ജോലി ചെയ്യുന്ന പിതാവ് മശ്ഹൂദ് മരണവിവരമറിഞ്ഞ് നിസ്വയിലേക്ക് തിരിച്ചിട്ടുണ്ട്. ഷഹബാസ് കഴിഞ്ഞ പത്തു വര്‍ഷമായി ഒമാനിലുണ്ട്. കുറച്ച്‌ വര്‍ഷങ്ങള്‍ സലാലയില്‍ ജോലി ചെയ്തിരുന്നു. നിസ്വ ലുലുവിലെ ഒമാന്‍ മൊബൈല്‍ ഷോപ്പിലെ (എ.ബി.ടി) ജീവനക്കാരനായിരുന്നു. മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം ഒമാനില്‍ ഖബറടക്കും.

ഭാര്യ: നഫീസ നാസ്നീന്‍. മക്കള്‍: അയ്നാന്‍ (നാല് വയസ്), അര്‍വാന്‍ (മൂന്നു മാസം). ഷബാനയാണ് മാതാവ്. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News