Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ശമ്പളം നൽകാത്തതിന്  ടെക്സ്റ്റയിൽസിന് തീയിട്ടു,കേസിൽ ക്രിമിനൽ നടപടികൾ തുടങ്ങി

April 05, 2021

April 05, 2021

ദുബായ് : ഒരു വര്‍ഷത്തെ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ടെകസ്റ്റയില്‍സ് ഷോറൂമിന് തീയിട്ട യുവാവിനെതിരെ ദുബായ് ക്രിമിനല്‍ കോടതിയില്‍ നിയമനടപടി തുടങ്ങി. ദുബായ് നായിഫിലെ കടയ്ക്ക് 10 ലക്ഷം ദിര്‍ഹത്തിന്റെ നഷ്ടമുണ്ടായെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

27കാരനായ യുവാവ് നേരത്തെ ജോലി ചെയ്തിരുന്ന ടെക്സ്റ്റയില്‍സ് സ്ഥാപനത്തിന്റെ ഉടമ ഇയാള്‍ക്ക് ഒരു വര്‍ഷത്തെ ശമ്പളം  നല്‍കാനുണ്ടായിരുന്നു. ഇതിന് പുറമെ പുതിയ തൊഴിലുടമയോട് യുവാവ് ഓടിപ്പോയതാണെന്ന് പറഞ്ഞ് താമസരേഖ റദ്ദാക്കിയെന്നും കേസ് രേഖകള്‍ പറയുന്നു. ഇതിന് ശേഷം ഒരു ദിവസം രാത്രി യുവാവ് പണം മോഷ്ടിക്കാനായി തുണിക്കടയില്‍ കയറുകയായിരുന്നു. പണം കിട്ടാത്തതിനാല്‍ ലൈറ്റര്‍ ഉപയോഗിച്ച്‌ കടയ്ക്ക് തീയിട്ട ശേഷം വാതില്‍ അടച്ച്‌ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവിന്റെ പ്രവൃത്തികള്‍ വ്യക്തമാണെന്നാണ് സ്ഥാപന ഉടമയുടെ വാദം

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക       


Latest Related News