Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വ്യക്തിഗത വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിൽ നല്‍കരുതെന്ന് ദുബായ് ടെലികമ്യുണിക്കേഷൻ

September 01, 2019

September 01, 2019

വിലാസം, ജനനതീയതി എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ബാങ്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് ജോലി എളുപ്പമാക്കും.
ദുബൈ: ജനന തിയ്യതി ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്ന് ദുബായ് ടെലികമ്യൂണികേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ) വീണ്ടും ഓർമിപ്പിച്ചു. വിലാസം, ജനനതീയതി എന്നിവയെല്ലാം നല്‍കുന്നത് വലിയ പൊല്ലാപ്പുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോയില്‍ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളും മറ്റും ഈ വിവരങ്ങള്‍ സുരക്ഷാ ചോദ്യങ്ങളുടെ ഉത്തരമായി ഉപയോഗിക്കാറുണ്ട്. ഇവ പരസ്യപ്പെടുത്തുന്നതോടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് ജോലി എളുപ്പമാവും. ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും അത്യാവശ്യ ഘട്ടത്തിലല്ലാതെ പോസ്റ്റ് ചെയ്യരുത്. വേണ്ടി വന്നാല്‍പോലും നമ്ബറുകളും മറ്റു സുപ്രധാന വിവരങ്ങളും മായ്ച്ചു മാത്രമേ നല്‍കാവു.

താമസ സ്ഥലത്തെ വിലാസം ഒരു കാരണവശാലും നല്‍കരുത്. വീട്ടില്‍ ആരുമില്ലെന്നും മറ്റുമുള്ള വിവരങ്ങള്‍ ഒരിക്കലും നല്‍കരുത്. ഫോണിലെ ലൊക്കേഷന്‍ വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്- ട്രാ ഓർമിപ്പിച്ചു.


Latest Related News