Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ടി.എ ശശി അബുദാബിയിൽ നിര്യാതനായി

November 02, 2021

November 02, 2021

അബുദാബി: കവിയും സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി എ ശശി(55) അബുദാബിയില്‍ മരിച്ചു. തൃശൂര്‍ ചാമക്കാല സ്വദേശിയാണ്. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് വിഭാഗം പ്രൂഫ് റീഡറായി ജോലി ചെയ്ത് വരികയായിരുന്നു.

ആനുകാലികങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ 64 കവിതകള്‍ ഉള്‍പ്പെടുത്തി 'ചിരിച്ചോടും മത്സ്യങ്ങളേ' എന്ന പേരില്‍ കവിതാസമാഹാരം പുറത്തറിക്കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ സിന്ധു ആണ് ഭാര്യ. മക്കള്‍: തീര്‍ത്ഥു, അമൃത്. ടി എ ശശിയുടെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് അനുശോചനം അറിയിച്ചു. അനുശോചന യോഗത്തില്‍ ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News