Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഭീതിയുളവാക്കി ഡ്രോൺ,എമിറേറ്റ്സ് വിമാനം വഴി തിരിച്ചു വിട്ടു

September 22, 2019

September 22, 2019

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് എമിറേറ്റ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

സിംഗപൂരില്‍ നിന്ന് വന്ന ഇ.കെ 433, ഡല്‍ഹിയില്‍ നിന്ന് വന്ന ഇ.കെ 511 വിമാനവുമാണ് യഥാക്രമം ദുബായ് വേള്‍ഡ് സെന്‍ട്രല്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടത്.

(ഇന്ന്) ഞായറാഴ്ച ഉച്ചയ്ക്ക് 12.36 നും 12.51 നും ഇടയിലാണ് ഡ്രോണുകളുടെ സാന്നിധ്യം ആകാശപാതയിൽ കണ്ടെത്തിയതെന്നാണ് സംശയം. തുടര്‍ന്ന് ബ്രിസ്ബെയ്നില്‍ നിന്ന് സിംഗപൂര്‍ വഴി വന്ന വിമാനം ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (DWC) വിമാനത്താവളത്തിലേക്കും, ഡല്‍ഹിയില്‍ നിന്ന് വന്ന വിമാനം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുവിടുകയായിരുന്നു.പിന്നീട് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം വീണ്ടും സാധാരണ ഗതിയിലായിട്ടുണ്ട്.


Latest Related News