Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ശൈഖ ഹിന്ദ് രാജകുമാരിയുടെ പ്രതിഷേധം ഫലം കണ്ടു, സുധീർ ചൗധരി അബുദാബിയിൽ പ്രസംഗിക്കില്ല

November 22, 2021

November 22, 2021

അബുദാബി : ലോകത്ത് അരങ്ങേറാറുള്ള മുസ്‌ലിം വിരുദ്ധ സംഭവങ്ങളിൽ കൃത്യമായ നിലപാടുകൾ പറയാറുള്ള വ്യക്തിയാണ് അബുദാബി രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിൻ ഫൈസൽ അൽ ഖാസിമി. മോദി സർക്കാറിന്റെ മുസ്‌ലിം വിവേചനത്തിനെതിരെ ശൈഖ പലവുരു രംഗത്ത് വന്നിട്ടുണ്ട്. സംഘപരിവാര അജണ്ടകൾ ആളുകളിലേക്കെത്തിക്കുന്നതിൽ വലിയ പങ്കുള്ളൊരു മാധ്യമപ്രവർത്തകൻ അബുദാബിയിൽ പ്രസംഗിക്കാൻ എത്തുന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് ശൈഖ. ഇതേ തുടർന്ന് പരിപാടിയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

'സിഎഎ നിയമത്തിനെതിരെ നടന്ന പോരാട്ടങ്ങളെ വർഗ്ഗീയ സമരങ്ങളായി ചിത്രീകരിച്ചതിൽ മുഖ്യപങ്കുവഹിച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് സുധീർ ചൗധരി. ഇന്ത്യയിൽ കോവിഡ് പടർന്ന് പിടിച്ച കാലത്ത്, മുസ്‌ലിംകളാണ് അസുഖം പടർത്തുന്നതെന്നും, ഇത് തബ്‌ലീഗ് കോവിഡ് ആണെന്നും വിളിച്ചുപറഞ്ഞ ഒരു മനുഷ്യനെ എന്റെ രാജ്യമെങ്ങനെ വരവേൽക്കും? '- തന്റെ ട്വിറ്റർ കുറിപ്പിൽ ഹിന്ദ് ചോദിക്കുന്നു. സഹിഷ്ണുതയും സമാധാനവും നിറഞ്ഞ എന്റെ ഈ രാജ്യത്ത് ഒരു സുപ്രധാനപരിപാടിയിൽ അയാളെങ്ങനെ അഥിതിയാവും? ഹിന്ദ് കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന സംഘാടകർ സംഗതിയുടെ ഗൗരവം മനസിലായ ഉടനെ ചൗധരിയെ ലിസ്റ്റിൽ നിന്നും നീക്കുകയായിരുന്നു.


Latest Related News