Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ യാത്രാവിലക്ക് നീക്കി : രാജ്യത്തേക്ക് പ്രവാസികളുടെ കുത്തൊഴുക്ക്

September 05, 2021

September 05, 2021

മസ്‌ക്കറ്റ് : കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച പ്രശ്നങ്ങൾ കാരണം സ്വന്തം നാട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്ന ഒമാൻ സ്വദേശികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. വിമാന-കപ്പൽ-കര മാർഗങ്ങളിലൂടെ ഇരുപത്തിയൊന്നോളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഒമാനിലേക്ക് തിരിച്ചെത്താൻ ആരംഭിച്ചത്.

ജോലി പോലും നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിലായിരുന്നു തങ്ങളെന്നും, തിരിച്ചെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഒമാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സ്വദേശികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരുമാസത്തെ അവധിക്ക് പോയ പലരും അഞ്ചോളം മാസങ്ങൾക്ക് ശേഷമാണ് അന്നം തരുന്ന നാട്ടിലേക്ക് തിരികെയെത്തിയത്. സെപ്റ്റംബർ ഒന്നാം തിയ്യതി മുതലാണ് ഒമാൻ വിസ അനുവദിച്ചു തുടങ്ങിയത്.


Latest Related News