Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലെ താമസവിസക്കാർക്ക് ജൂൺ ഒന്ന് മുതൽ തിരിച്ചുവരാമെന്ന് അറിയിപ്പ് 

May 19, 2020

May 19, 2020

ദുബായ് : വിവിധ രാജ്യങ്ങളില്‍പെട്ടുപോയ യുഎഇ താമസ വിസക്കാര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച്  തിരികെ വരാമെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.എന്നാൽ വിമാനങ്ങളുടെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും തിരിച്ചുവരാനാവുക. ഏതെങ്കിലും രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി  നല്‍കിയില്ലെങ്കില്‍ ഇതിന് ബുദ്ധിമുട്ട് നേരിടും.. യുഎഇയിലെ എല്ലാ വിമാനകമ്പനികളും  വിവിധ രാജ്യങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരാനും, അനുമതി ലഭിച്ചാല്‍ യാത്രക്കാരെ വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനും നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാരണം കുടുംബങ്ങളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടി വരുന്നവര്‍ക്ക് തങ്ങളുടെ കുടുംബവുമായുള്ള പുനഃസമാഗമത്തിനു വേണ്ടി ഈ യാത്രാ അവസരം ഒരുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇതിനു വേണ്ടി  smartservices.ica.gov.ae.  എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News