Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ശ്രീശാന്തിന്റെ വിലക്ക് നീങ്ങുന്നു,അടുത്ത വർഷം ക്രീസിലിറങ്ങാം

August 20, 2019

August 20, 2019

കൊച്ചി: ഐ.പി.എല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിക്കുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബി.സി.സി.ഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും ശ്രീശാന്തിന് പങ്കെടുക്കാനാവും.
ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ ശ്രീശാന്തിന് അവസരമൊരുങ്ങുന്നത്. 
 

വിലക്ക് സംബന്ധിച്ച്‌ ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഉത്തരവിറക്കിയത്. 2013 സെപ്റ്റംബര്‍13നായിരുന്നു ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയത്.

ഏറെ നീണ്ട കാത്തിരിപ്പിനും നിയമയുദ്ധങ്ങള്‍ക്കും ശേഷമാണ് ശ്രീശാന്തിന് വീണ്ടും കളിക്കളത്തിലേക്കുള്ള വഴിത്തുറക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വിലക്കിന്റെ കാര്യത്തില്‍ തീരമാനമുണ്ടാവണമെന്ന് കോടതി വിധിച്ചിരുന്നു. ആജീവിനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കഴിഞ്ഞ ഏപ്രിലില്‍ കോടതി വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനനത്തിലാണ് വിലക്ക് ഏഴുവര്‍ഷമാക്കി ചുരുക്കിയത്.


Latest Related News