Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
സ്പൈസ് ജെറ്റ് ദൽഹിയിൽ നിന്ന് റാസൽഖൈമയിലേക്ക് പറക്കാനൊരുങ്ങുന്നു

October 24, 2019

October 24, 2019

ന്യൂഡൽഹി : ഇന്ത്യൻ വിമാന കമ്പനിയായ സ്പൈസ് ജെറ്റ് റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്ക് സർവീനടത്താൻ ഒരുങ്ങുന്നു. റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളവുമായി സ്പൈസ് ജെറ്റ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഡിസംബറിൽ സർവീസിന് തുടക്കം കുറിക്കും.

പ്രതിവാരം അഞ്ച് സർവീസുകളായിരിക്കും ദൽഹിയിൽ നിന്ന് റാസൽഖൈമയിലേക്ക് സ്പൈസ് ജെറ്റിനുണ്ടാവുക. ഭാവിയിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിങ്ങ് പറഞ്ഞു. ഗൾഫ് മേഖലയിൽ ചെലവു കുറഞ്ഞ പുതിയ വിമാന കമ്പനിക്ക് സ്പൈസ് ജെറ്റ് അപേക്ഷ നൽകിയതായും അനുമതി ലഭിച്ചാൽ അടുത്ത വർഷം തന്നെ സർവീസ് ആരംഭിക്കുമെന്നും സ്പൈസ് ജെറ്റ് അധികൃതർ വെളിപ്പെടുത്തി.

റാസൽഖൈമ കേന്ദ്രമായി ചെലവുകുറഞ്ഞ വിമാന കമ്പനി വരുന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്നും കമ്പനി വ്യക്തമാക്കി. ആറു മാസത്തിനകം പുതിയ കമ്പനിക്ക് അനുമതി ലഭിച്ചേക്കും എന്നാണ് പ്രതീക്ഷ. റാസൽഖൈമ കേന്ദ്രമായി യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് സർവീസ് നടത്താനും കൂടുതൽ വിമാനങ്ങൾ ഉറപ്പാക്കാനും സ്പൈസ് ജെറ്റിന് പദ്ധതിയുണ്ട്.

റാസൽഖൈമയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും സ്പൈസ് ജെറ്റിെൻറ വരവോടെ സാധിക്കുമെന്ന് റാസൽഖൈമ സിവിൽ ഏവിയേഷൻ വകുപ്പ് ഡയരക്ടർ ശൈഖ് സാലിം ബിൻ സുൽത്താൻ ആൽ ഖാസ്മി പറഞ്ഞു. റാസൽഖൈമ വിമാനത്താവള സി.ഇ.ഒ സഞജയ് ഖന്നയും സന്നിഹിതനായിരുന്നു.


Latest Related News