Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സഊദി ചലച്ചിത്രമേള ഏഴിന് സമാപിക്കും

July 04, 2021

July 04, 2021

റിയാദ്:സഊദി അറേബ്യന്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ സംഘടിപ്പിച്ച ഏഴാമത് സഊദി ചലച്ചിത്രമേള ഏഴിന് സമാപിക്കും.
അസോസിയേഷന്‍ ഓഫ് കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്‌സ്, കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര)യുടെ സഹകരണത്തോടെ ദമാമിലാണ് മേള നടക്കുന്നത്. ജൂലൈ ഒന്നിനാണ് മേള ആരംഭിച്ചത്. ഏഴുദിവസം നീണ്ടുനില്‍ക്കും. സഊദിയിലേയും വിവധ രാജ്യങ്ങളിലേയും പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മേള ഉദ്ഘാടനം ചെയ്തത്. സൗദിയില്‍ നിന്നുള്ള 36 ചിത്രങ്ങളും വിവിധ അറബ് രാജ്യങ്ങളില്‍നിന്നുള്ള 21 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി  അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ ചലച്ചിത്ര എഴുത്തുകാരനും നിരൂപകനുമായ മാമൂണ്‍ ഹസ്സനെയും ബഹ്റൈന്‍ സംവിധായകനും നിര്‍മാതാവുമായ ബള്‍ഫ് അല്‍ തവാദിയേയും ആദരിച്ചു.

 


Latest Related News