Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഹേഗിലെ സൗദി എംബസിക്ക് നേരെ വെടിവെപ്പ്,ആർക്കും പരിക്കില്ലെന്ന് പോലീസ് 

November 12, 2020

November 12, 2020

ഹേഗ് : ഡച്ച് നഗരമായ ഹേഗിലെ സൗദി എംബസിക്ക് നേരെ ആക്രമണം.എംബസിക്ക് നേരെ നിരവധി തവണ വെടിവെപ്പുണ്ടായതായും സംഭവ സ്ഥലത്തു നിന്ന് ഇരുപതോളം വെടിയുണ്ടകൾ കണ്ടെടുത്തതായും ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വ്യാഴാഴ്ച്ച പ്രാദേശിക സമയം രാവിലെ 6 മണിക്ക് (0500 ജിഎംടി) ഹേഗിലെ ഒരു കെട്ടിടത്തിന് നേരെ വെടിയുതിർത്തതായി  സന്ദേശം ലഭിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് ട്വിറ്ററിൽ അറിയിച്ചു.എംബസി അടച്ചുപൂട്ടി സീൽ ചെയ്തിട്ടുണ്ടെന്നും ഫോറൻസിക് വിഭാഗം പരിശോധന നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.

ജിദ്ദയിൽ ഫ്രഞ്ചുകാരും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഹേഗിലെ സൗദി എംബസിക്ക് നേരെ ആക്രമണമുണ്ടായത്.ആക്രമണത്തിൽ രണ്ടു പേർക്ക്  രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News