Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അവധി ആഘോഷിക്കാൻ ദുബായിലെത്തിയ ശിവസേനാ നേതാവ് മരിച്ചു

May 12, 2022

May 12, 2022

മുംബൈ: ശിവസേന എം.എല്‍.എ രമേശ് ലാട്കെ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിൽ നിര്യാതനായി.അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടപ്പം ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം.

മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ നിയമസഭാംഗമായ ലാട്കെ മുന്‍പ് ബ്രിഹന്‍ മുംബൈ മുന്‍സിപല്‍ കോര്‍പ്പറേഷനിലെ കോര്‍പറേറ്ററായിരുന്നു.

കോവിഡ് കാലത്തെ അദ്ദേഹത്തിന്‍റെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും മണ്ഡലത്തിലെ ജനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ശിവസേന വക്താവ് പ്രയങ്ക ചൗധരി ട്വീറ്റ് ചെയ്തു. രമേശ് ലാട്കെയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ബി.ജെ.പി എം.എല്‍.എ രമേശ് റാനെയും ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News