Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായ് ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ഖൈ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

March 24, 2021

March 24, 2021

ദുബായ്: ദുബായ് ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ  ശൈഖ്  ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. ദുബായ് ഭരണാധികാരിയും യു.എ.ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ് ഇദ്ദേഹം. 75 വയസായിരുന്നു. 

1971 ഡിസംബര്‍ 9 ന് യു.എ.ഇയുടെ ആദ്യ മന്ത്രിസഭ രൂപീകരിച്ചതു മുതല്‍ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ധനമന്ത്രിയായിരുന്നു. യു.എ.ഇയുടെ സാമ്പത്തിക നയങ്ങള്‍ വികസിപ്പിക്കുന്നതിലും സര്‍ക്കാറിന്റെ ചെലവുകളിലും അദ്ദേഹം നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു. 

യു.എ.ഇയിലെ സമ്പദ്‌വ്യവസ്ഥയെയും തൊഴില്‍ കമ്പോളത്തെയും ഉയര്‍ത്തുന്നതില്‍ മികച്ച പങ്ക് വഹിച്ച നിരവധി ഉന്നത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ദുബായ് മുന്‍സിപ്പാലിറ്റി, അല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബായ് അലൂമിനിയം (ദുബാല്‍), ദുബായ് നാച്ചുറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡ്, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവ ഇതില്‍ ചിലതാണ്. 

2006 ല്‍ റോയല്‍ ബ്രിട്ടീഷ് കോളേജില്‍ നിന്ന് അദ്ദേഹത്തിന് മൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. ഇത്തരമൊരു ബഹുമതി നേടുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. ലണ്ടനിലെ റോയല്‍ ബ്രിട്ടീഷ് കോളേജ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്ന് ഇന്റേണല്‍ മെഡിസിന് ഓണററി ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 

1945 ഡിസംബര്‍ 25 നാണ് അദ്ദേഹം ജനിച്ചത്. പരേതയായ ശൈഖ റോധ ബിന്‍ത് അഹമ്മദ് ബിന്‍ ജുമ അല്‍ മക്തൂമാണ് ഭാര്യ. ശൈഖ് റാഷിദ് ബിന്‍ ഹംദാന്‍ അല്‍ മക്തൂം, ലത്തീഫ ബിന്‍ത് ഹംദാന്‍ റാഷിദ് അല്‍ മക്തൂം എന്നിവരാണ് മക്കള്‍. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News