Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഷാര്‍ജയില്‍ മൂന്നരക്കോടി ദിര്‍ഹമിന്റെ മയക്കുമരുന്ന് വേട്ട

July 02, 2021

July 02, 2021

ദുബൈ: ഷാര്‍ജ പോലീസ് വന്‍ മയക്കുരുന്ന് വേട്ട നടത്തി.മൂന്നരക്കോടി ദിര്‍ഹം വിലമതിക്കുന്ന 216 കിലോ മയക്കുമരുന്നാണ് ഷാര്‍ജ പൊലീസ് പിടിച്ചെടുത്തത്. ബോട്ടില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു.ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയല്‍ രാജ്യത്തു നിന്ന് ചരക്ക് ബോട്ടില്‍ കടത്താനായിരുന്നു പദ്ധതി.ബോട്ടിനുള്ളില്‍ രഹസ്യഅറയുണ്ടാക്കിയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ഖാലിദ് തുറമുഖത്ത് എത്തിച്ചപ്പോഴാണ് പിടിക്കപ്പെട്ടത്. മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടര്‍ ലഫ്. കേണല്‍ മജിദ് അല്‍ അസാമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ട്ടി ഡ്രഗ് എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്റ്റല്‍ മെത്ത്, ഹെറോയിന്‍, കറുപ്പ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅരി പറഞ്ഞു.

 


Latest Related News