Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ അപ്പാർട്മെന്റിൽ നിന്ന് വീണു മരിച്ച പതിനാലുകാരി ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം,വിശ്വസിക്കാനാകാതെ സഹപാഠികൾ

July 28, 2020

July 28, 2020

ഷാര്‍ജ : ഷാർജയിൽ അപ്പാർട്ട്മെന്റിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് സൂചന.എറണാകുളം പെരുമ്പാവൂർ വേങ്ങൂര്‍ സ്വദേശി ബിനുപോളിന്റെയും മേരി പോളിന്റെയും ഇരട്ടിക്കുട്ടികളിലൊരാളായ സമീക്ഷാ പോളിനെ(14) യാണ് അപ്പാർട്ട്മെന്റിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച അർധ രാത്രിയോടെയാണ് ഷാര്‍ജ അല്‍താവൂനിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.അജ്മാന്‍ ഭവന്‍സ് സ്കൂള്‍ വിദ്യാര്‍ഥിയായ സമീക്ഷയെ കുടുംബം താമസിക്കുന്ന അപാര്‍ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടി ചാടിയതാണെന്നാണ് കരുതുന്നത്. ഉയരം കുറവായ കുട്ടി ബാല്‍ക്കണിയില്‍ നിന്ന് ചാടാന്‍ വേണ്ടി ഉപയോഗിച്ച ബക്കറ്റ് സംഭവ സ്ഥലത്തുണ്ടായിരുന്നു.


അർധ സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടി മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയത്. കെട്ടിട കാവല്‍ക്കാരന്‍ വിവരമറിയിച്ചതനുസരിച്ചു  ബുഹൈറ പൊലീസ് സ്ഥലത്തെത്തി വിവരം അറിയിച്ചപ്പോഴാണ് കുടുംബം വിവരം അറിയുന്നത്.ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലുംപുലർച്ചെ  2.35 ന് മരണത്തിന് കീഴടങ്ങി.

അതേസമയം,സമീക്ഷയുടെ മരണം കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്.. കുടുംബത്തില്‍ യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്ന് ഇവരെ അടുത്തറിയുന്നവരും ബന്ധുക്കളും പറയുന്നു. മിതഭാഷിയാണെങ്കിലും പഠിക്കാന്‍ മിടുക്കിയായിരുന്നു.ഇത്തവണ പത്താം തരത്തിലേക്ക്  പാസായ കുട്ടിഓൺലൈന്‍ ക്ലാസുകളില്‍ സജീവമായിരുന്നു. ഷാര്‍ജ മാര്‍തോമാ പള്ളിയിലെ സംഗീത ട്രൂപ്പില്‍ അംഗമായിരുന്നു. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിയെന്നാണ് സമീക്ഷയെ അറിയാവുന്നവര്‍ക്കു പറയാനുള്ളത്. സമീക്ഷ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

മെറിഷ് പോളാണ് സമീക്ഷയുടെ ഏക സഹോദരി. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരൂമാനം.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News