Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ്, യുഡിഎഫ് അനുകൂലമുന്നണിക്ക് വിജയം

November 28, 2021

November 28, 2021

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല മുന്നണിക്ക് മികച്ച വിജയം. 14 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 11 എണ്ണവും അഡ്വ. വൈ.എ റഹീം നേതൃത്വം നൽകിയ വിശാല ജനകീയ മുന്നണി കരസ്ഥമാക്കി. ഇത് പതിനാലാം തവണയാണ് കോൺഗ്രസ് നേതാവ് വൈ എ റഹീം ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. 

ഏഴ് ഭാരവാഹികളും, ഏഴ് ഭരണസമിതി അംഗങ്ങളുമടക്കമുള്ള 14 സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് അനുകൂല വിശാല ജനകീയ മുന്നണി ഏഴ് ഭാരവാഹി സ്ഥാനങ്ങളും തൂത്തുവാരി. ഈ പാനലിലെ അഞ്ച് ഭരണസമിതി സ്ഥാനാർഥികളും വിജയിച്ചു. ഇടത് അനുകൂല വിശാല വികസന മുന്നണിയിലെ ജോൺസൻ മാത്തുകുട്ടിയെ 194 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇൻകാസ് നേതാവ് അഡ്വ. വൈ എ റഹീം പതിനാലാം തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ടി.വി നസീർ ജനറൽ സെക്രട്ടറിയായും, ടി.കെ ശ്രീനാഥ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി മാത്യൂ ജോണും, ജോയിൻ ജന. സെക്രട്ടറിയായി മനോജ് ടി വർഗീസും, ജോയിന്റെ ട്രഷററായി ബാബു വർഗീസും വിജയിച്ചു. ഓഡിറ്റർ സ്ഥാനത്തേക്ക് മുരളീധരൻ വി കെ പി തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് പാനലിലെ റോയ് മാത്യൂ, കുഞ്ഞമ്പു നായർ, സാം വർഗീസ്, എ കെ ജബ്ബാർ എന്നിവർ ഭരണസമിതിയിലേക്ക് വിജയിച്ചപ്പോൾ, ഇടത് പാനലിലെ പ്രതീഷ് ചിതറ, എം ഹരിലാൽ, അബ്ദുമനാഫ് എന്നിവരും ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


Latest Related News