Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസ്സുകൾക്ക് തീപിടിച്ചു

September 19, 2019

September 19, 2019

ഷാര്‍ജ : ഷാർജയിലെ അൽ നഹ്ദയിൽ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകൾക്ക് തീപിടിച്ചു.ഷാര്‍ജ അല്‍ നഹ്ദ പാര്‍ക്കിനടുത്ത്,കെട്ടിട നിര്‍മാണ സ്ഥലത്തേയ്ക്ക് തൊഴിലാളികളെ കൊണ്ടുവന്ന രണ്ടു ബസ്സുകൾക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ പ്രാദേശിക സമയം 8.24 ന് സ്ഥലവാസികൾ ആരോ ആണ്  ബസുകൾക്ക് തീപിടിച്ച വിവരം സിവിൽ ഡിഫൻസ് ആസ്ഥാനത്ത് വിളിച്ചറിയിച്ചത്.അഗ്നിശമന സേനാ വിഭാഗം ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വന്‍ ദുരന്തം ഒഴിവായി.

അപകട സമയത്ത് ബസുകളില്‍ ആരും ഇല്ലാത്തതിനാല്‍ ആർക്കും പരിക്കേറ്റിട്ടില്ല.അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചില്ല. ബസുകള്‍ ഭാഗികമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


Latest Related News