Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വായനാ വസന്തം വീണ്ടും വിരുന്നെത്തുന്നു, ഷാർജ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

November 03, 2021

November 03, 2021

ഷാർജ : അറബ് നാട്ടിലെ പുസ്തകപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാർജ പുസ്തകോത്സവത്തിന്റെ നാല്പതാം എഡിഷന് ഇന്ന് തിരി തെളിയും. അൽ താവൂനിലെ വേൾഡ് എക്സ്പോ സെന്ററിൽ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ്‌ അൽ ഖാസിമിയാണ് മേളയുടെ ഉൽഘാടനം നിർവഹിക്കുന്നത്. രാവിലെ 10 മണിക്കാണ് ചടങ്ങ്. 

11 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേളയിൽ നൂറ്റി അൻപതോളം മലയാളപുസ്തകങ്ങൾ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. സന്തോഷ്‌ ജോർജ് കുളങ്ങര, മനോജ്‌ കുറൂർ, ദീപ നിശാന്ത്, പിഎഫ് മാത്യൂസ് എന്നിവരും, ഇന്ത്യൻ സാഹിത്യലോകത്ത് നിന്ന് ജ്ഞാനപീഠ ജേതാവ് അമിതാവ് ഘോഷ്, അർഫീൻ ഖാൻ, ചേതൻ ഭഗത്, രവീന്ദർ സിംഗ്, പ്രണയ് ലാൽ എന്നിവരും മേളയുടെ ഭാഗമാകും. രമേശ്‌ ചെന്നിത്തല, മജീഷ്യൻ ഗോപിനാഥ് മുതുകാട്, വി.ഡി. സതീശൻ തുടങ്ങിയവർ പുസ്തകപ്രകാശനത്തിനായി ഷാർജയിലെത്തും.


Latest Related News