Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്മാന് പിന്നാലെ ഷാർജയിലും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്

November 16, 2021

November 16, 2021

ഷാർജ : അജ്‌മാനിന് പിന്നാലെ ഷാർജയിലും ട്രാഫിക്ക് പിഴകളിൽ അൻപത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചത്. പിഴയിലെ ഇളവിന് പുറമെ, വാഹനം പിടിച്ചെടുക്കാൻ ഉള്ള ഉത്തരവുകളും, ട്രാഫിക്ക് പോയിന്റുകളും റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. 

നവംബർ 21 മുതൽ ഡിസംബർ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. നവംബർ 14 ന് മുൻപ് നടന്ന എല്ലാ നിയമലംഘനങ്ങൾക്കും ഈ ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, അപകടം ഉണ്ടാവുന്ന തരത്തിൽ അശ്രദ്ധമായി വണ്ടി ഓടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എൻജിൻ മാറ്റുക തുടങ്ങിയ കുറ്റങ്ങൾക്ക് ഈ ഇളവ് ലഭിക്കില്ല.


Latest Related News