Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷഹീൻ ചുഴലിക്കാറ്റ് കരയിലേക്ക് കടന്നു : ഒമാനിൽ ഇത് വരെ ജീവൻ നഷ്ടപ്പെട്ടത് ഒരു കുട്ടിയടക്കം മൂന്നു പേർക്ക്

October 04, 2021

October 04, 2021

മസ്കത്ത്  : ഷാഹീൻ ചുഴലിക്കാറ്റ് കടലിൽ നിന്നും കരയിലേക്ക് കടന്നതോടെ ഒമാന്റെ പലഭാഗത്തും നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തു. അൽ മുസനയ്ക്കും അൽ സുവൈക്കിനും ഇടയിലുള്ള പ്രദേശത്താണ് 'ഷാഹീൻ' ഉഗ്രരൂപം പൂണ്ട് ആഞ്ഞടിച്ചത്. ഈ പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം 120 മുതൽ 150 വരെ കിലോമീറ്റർ സ്പീഡിലാണ് കാറ്റ് വീശിയത്.

കനത്ത മഴയെ തുടർന്ന്  ഒരു കുട്ടി അടക്കം മൂന്ന് പേർക്കാണ് ഒമാനിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. അൽ ബാത്തിന, മസ്കറ്റ്, അൽ ദാഹിറ, അൽ ബുറൈമി, അൽ ദഖ്‌ലിയ, അൽ ശർഖിയ തുടങ്ങിയ പ്രദേശങ്ങളിൽ 200 മുതൽ അഞ്ഞൂറ് മില്ലി വരെ മഴയാണ് ഞൊടിയിട കൊണ്ട് പെയ്തത്. കാറ്റ് കരയിലേക്ക് കടന്നെങ്കിലും, കടൽ തീരത്തും ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. തിരമാലകൾക്ക് എട്ട് മീറ്റർ മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരമുണ്ടായേക്കാം. വരും ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 


Latest Related News