Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഡ്രൈവറില്ലാ കാറുകൾക്ക് യുഎഇയിൽ സ്വീകാര്യത വർദ്ധിക്കുന്നു

December 12, 2021

December 12, 2021

അബുദാബി : ഡ്രൈവറുടെ ഇടപെടലില്ലാതെ, സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടുന്ന ഡ്രൈവറില്ലാ കാറുകൾക്ക് യുഎഇയിൽ പ്രിയമേറുന്നു. യാസ് അയലന്റിലെ ഒൻപത് പോയിന്റുകളിലാണ് ഡ്രൈവറില്ലാ കാറുകളിൽ കയറി യാത്ര ചെയ്യാൻ അബുദാബി അധികൃതർ അവസരം ഒരുക്കിയിട്ടുള്ളത്. നിരവധി ആളുകളാണ് ഈ സംവിധാനം പരീക്ഷിക്കാൻ മുന്നോട്ട് വരുന്നത്. 

ഡ്രൈവർ ഇല്ലാതെ യാന്ത്രികമായാണ് കാറുകൾ ഓടുന്നതെങ്കിലും, നിലവിലെ മാനദണ്ഡം പ്രകാരം ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്രൈവിൽ സീറ്റിൽ ഹാജരായിരിക്കും. ആവശ്യഘട്ടം വന്നാൽ ഇദ്ദേഹം കാറിനെ നിയന്ത്രിക്കുകയും ചെയ്യാം. എന്നാൽ, ഇതുവരെ അത്തരത്തിൽ ഇടപെടലുകൾ നടത്തേണ്ടി വന്നിട്ടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചത്. ബയാനത്ത് എന്ന കമ്പനിയാണ് ഡ്രൈവറില്ലാ കാറുകൾ അബുദാബിയിൽ അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ നാല് കാറുകൾ നിരത്തിലിറക്കിയ കമ്പനി, വൈകാതെ കാറുകളുടെ എണ്ണം 10 ആയി ഉയർത്താനുള്ള നീക്കത്തിലാണ്. അബുദാബിക്ക് പിന്നാലെ ദുബൈയും വൈകാതെ ഡ്രൈവറില്ലാ കാറുകൾ പുറത്തിറക്കിയേക്കും. 2030 ആവുമ്പോഴേക്കും 25 ശതമാനം വാഹനങ്ങളെയും 'ഓട്ടോഡ്രൈവ്' മോഡിലാക്കാൻ ആണ് ദുബൈയുടെ പദ്ധതി. മലിനീകരണവും, ചെലവും ഇതുവഴി കുറയ്ക്കാമെന്നാണ് ദുബൈ എമിറേറ്റിന്റെ കണക്കുകൂട്ടൽ.


Latest Related News