Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിക്കെതിരെ ആക്രമണം നടത്താൻ ഹൂതികളെ സഹായിക്കുന്നവരിൽ രണ്ട് ഇന്ത്യക്കാരും, പട്ടിക പുറത്തുവിട്ടു

April 01, 2022

April 01, 2022

റിയാദ് : രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയേക്കാവുന്ന 25 പേരെ കൂടി സൗദി ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. രണ്ട് ഇന്ത്യൻ സ്വദേശികളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ചിരഞ്ജീവ്‌ കുമാർ സിങ്, മനോജ്‌ സബർവാൾ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. 

സൗദിയുടെ ശത്രുപക്ഷത്തുള്ള ഹൂതി വിമതരെ സാമ്പത്തികമായും മറ്റും സഹായിച്ചവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് സൗദി സ്റ്റേറ്റ് സെക്യൂരിറ്റി നൽകുന്ന വിശദീകരണം. ഇറാനിയൻ സൈന്യത്തിന്റെ സഹായത്തോടെ ഇവർ ഹൂതികളുമായി സഹകരിച്ചതായി അന്വേഷണങ്ങളിൽ കണ്ടെത്തി. മാരിടൈം ഷിപ്പിംഗ് എന്ന കമ്പനിയിൽ മാനേജരായി ജോലി ചെയ്തയാളാണ് പട്ടികയിൽ ഉൾപ്പെട്ട മനോജ്‌ സബർവാൾ. ഇറാനെ ഇയാൾ സഹായിച്ചതായി മുൻപ് അമേരിക്കയും ആരോപിച്ചിരുന്നു. അമേരിക്ക ഒരു മാസം മുൻപ് വിലക്കേർപ്പെടുത്തിയ ഔറം ഷിപ്‌ മാനേജ്‌മെന്റ് ഫ്രീസോൺ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ചിരഞ്ജീവ്‌ കുമാർ സിങാണ് പട്ടികയിലെ രണ്ടാം ഇന്ത്യക്കാർ. ഇയാളുടെ കമ്പനി ഹൂതികൾക്ക് ഇന്ധനം വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.


Latest Related News