Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദി സ്വകാര്യവത്കരണം ശക്തമാക്കുന്നു, സ്വകാര്യമേഖലയിൽ മാറ്റങ്ങൾ വരുത്തും

December 23, 2021

December 23, 2021

ജിദ്ദ : തൊഴിൽ രംഗത്ത് സ്വദേശികൾക്ക് ആനുപാതിക പ്രാതിനിധ്യം നൽകാനായി കൂടുതൽ സ്വദേശിവൽക്കരണം നടത്തുമെന്ന് സൗദി വ്യക്തമാക്കി. മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി എൻ.ജി മാജിദ് അൽദാവിയാണ് രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. റൊട്ടാന ഖലീജിയ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മീഡിയ, വിനോദം, കൺസൾട്ടിങ് എന്നീ മേഖലകളിലെ തൊഴിലുകളാണ് സ്വദേശിവത്കരിക്കാൻ ഒരുങ്ങുന്നത്. വിഷൻ 2030 എന്ന പ്രത്യേകപദ്ധതിക്ക് കീഴിൽ രാജ്യം നടത്തുന്ന മുന്നേറ്റങ്ങൾ മികച്ചതാണെന്നും, സ്വദേശികളായ സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ പദ്ധതിയിലൂടെ കഴിഞ്ഞെന്നും മാജിദ് അവകാശപ്പെട്ടു. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയുടെ സ്വദേശിവത്കരണ അനുപാതം 21.5 ശതമാനത്തിൽ നിന്നും 23.6 ശതമാനമായി വർധിച്ചിട്ടുണ്ട്.


Latest Related News