Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലേക്ക് അനധികൃതമായി കടന്നാൽ പിഴ പത്ത് ലക്ഷം റിയാൽ

April 11, 2022

April 11, 2022

റിയാദ് : രാജ്യത്തേക്ക് അനധികൃതമായി കുടിയേറിപ്പാർക്കാനും നുഴഞ്ഞുകയറാനും ശ്രമിക്കുന്നവർക്കെതിരെയുള്ള നിയമനടപടികൾ സൗദി കടുപ്പിക്കുന്നു. ഇത്തരക്കാർ പിടിക്കപ്പെട്ടാൽ പതിനഞ്ച് ലക്ഷം റിയാലാണ് ( 2 കോടി രൂപ) പിഴയായി നൽകേണ്ടത്. ഒപ്പം, 15 വർഷം തടവ് ശിക്ഷയും ലഭിക്കും. 

രാജ്യത്തേക്ക് അനധികൃതമായി കടക്കുന്ന ആളുകളെ സഹായിക്കുന്നവർക്കും സമാനശിക്ഷ ലഭിക്കും. അതിർത്തി കടക്കാനുള്ള വാഹനം ഒരുക്കിനൽകുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമലംഘകരുടെ വാഹനം അടക്കമുള്ള വസ്തുവകകൾ കണ്ടുകെട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം ടോൾ ഫ്രീ നമ്പറും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. മക്ക, റിയാദ് മേഖലയിൽ ഉള്ളവർ 911 ലും, സൗദിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 999, 996 എന്നീ നമ്പറുകളിലുമാണ് ബന്ധപ്പെടേണ്ടത്.


Latest Related News