Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
'മാതാവിന്റെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം'; ഉമ്മയുടെ കാല്‍പ്പാദങ്ങള്‍ ചുംബിക്കുന്ന സൗദി സൈനികന്റെ വീഡിയോ വൈറല്‍ (വീഡിയോ കാണാം)

March 19, 2021

March 19, 2021

റിയാദ്: 'മാതാവിന്റെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം' - പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത്. ജന്മം നല്‍കിയ മാതാവിന് നമ്മള്‍ നല്‍കേണ്ട പ്രാധാന്യത്തെ ഉയര്‍ത്തിക്കാണിക്കുന്ന വചനമാണ് ഇത്. സ്വന്തം മാതാപിതാക്കളെ ഒന്ന് നോക്കാന്‍ പോലും നേരമില്ലാത്ത മക്കളാണ് ഇന്നത്തെ തിരക്കു പിടിച്ച ലോകത്തുള്ളത്. 

അങ്ങനെയുള്ള മക്കളില്‍ നിന്ന് വ്യത്യസ്തനായ ഒരു സൈനികന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സൗദി അറേബ്യന്‍ സൈനികനാണ് വീഡിയോ വൈറലായതോടെ ലോകത്തിന്റെ കയ്യടികളേറ്റു വാങ്ങിയത്. 

ദീര്‍ഘനാളത്തെ സൈനികസേവനത്തിനു ശേഷമുള്ള ഇടവേളയില്‍ സ്വന്തം ഉമ്മയെ കാണാനായി ഓടി വരുന്ന സൗദി സൈനികനാണ് വീഡിയോയിലുള്ളത്. തന്റെ ഉമ്മയ്ക്കരികിലേക്ക് ഓടിയെത്തിയ സൈനികന്‍ അവര്‍ക്ക് ഒരു സല്യൂട്ട് നല്‍കുന്നു. 

തുടര്‍ന്ന് അത്രയും കാലം അടക്കി വച്ച തന്റെ ഉമ്മയോടുള്ള സ്‌നേഹം മുഴുവന്‍ ആ സൈനികന്‍ ഉമ്മയെ ആലിംഗനം ചെയ്തുകൊണ്ട് പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് കഴിഞ്ഞ് സൈനികന്‍ ചെയ്ത പ്രവൃത്തിയാണ് കാഴ്ചക്കാരുടെ ഹൃദയത്തെ സ്പര്‍ശിച്ചത്. ആലിംഗനത്തിന് ശേഷം തന്റെ ഉമ്മയുടെ കാല്‍പ്പാദങ്ങളില്‍ അദ്ദേഹം ചുംബിച്ചു. 

തന്റെ ഉമ്മയെ ഇത്രയധികം സ്‌നേഹിക്കുന്ന സൈനികനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് ചുവടെ കമന്റുകള്‍ എഴുതിയത്. ഇന്നത്തെ യുവതലമുറയ്ക്ക് കണ്ടു പഠിക്കാനുള്ള മാതൃകയാണ് ഈ സൈനികനെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. 

വൈറല്‍ വീഡിയോ കാണാം:

 

 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News