Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മദീനയിലേക്കുള്ള പാതയിലെ 'മുസ്‌ലിം ഓൺലി' ബോർഡിൽ മാറ്റം വരുത്തി,കയ്യടിച്ച് അറബ് സമൂഹം  

May 06, 2021

May 06, 2021

മദീന : പ്രവാചകൻ മുഹമ്മദ് നബിയുടെ അന്ത്യവിശ്രമ സ്ഥലമായ മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കുള്ള  ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന 'മുസ്‌ലിംകൾക്ക് മാത്രം'എന്നെഴുതിയ സൂചനാ ബോർഡിൽ മാറ്റം വരുത്തി.മക്ക കഴിഞ്ഞാൽ ഇസ്‌ലാം മതവിശ്വാസികളുടെ രണ്ടാമത്തെ വിശുദ്ധ കേന്ദ്രമായി അറിയപ്പെടുന്ന മദീനയിലെ ഹറം പള്ളിയിലേക്ക് പോകുന്ന റോഡിൽ സ്ഥാപിച്ച സൈൻബോഡിലാണ് മാറ്റം വരുത്തിയത്.'മുസ്‌ലിം ഓൺലി' എന്നതിന് പകരം 'റ്റു ഹറം ഏരിയ'എന്നാണ് ഇപ്പോൾ ബോർഡിൽ  കാണുന്നത്. ഇതിന്റെ ചിത്രങ്ങൾ അറബ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിശുദ്ധഹറമിലെ മസ്ജിദുന്നബവി സ്‌ക്വയറിൽ മുസ്‌ലിംകൾ അല്ലാത്തവർക്ക് പ്രവേശനമില്ല.ഇക്കാരണത്താലാണ് മറ്റു മതത്തിൽ പെട്ടവർ വഴി തെറ്റി ഇവിടെയെത്തി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നത്.എന്നാൽ ഇതര മതത്തിൽ പെട്ടവരോടുള്ള  ആദരസൂചകമായാണ് സൈൻബോഡിലെ മുസ്‌ലിം ഓൺലി നീക്കം ചെയ്ത്  'റ്റു ഹറം ഏരിയ' എന്നാക്കി മാറ്റിയതെന്നാണ് സൂചന.ഒരു വാക്കുകൊണ്ട് പോലും ഇതരമതസ്ഥരിൽ അസ്വസ്ഥത ജനിപ്പിക്കരുതെന്ന സഹിഷ്ണുതയുടെ സന്ദേശമാണ് സൗദി ഭരണകൂടം ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നാണ് ഒരാൾ പുതിയ മാറ്റത്തോട് ട്വിറ്ററിൽ പ്രതികരിച്ചത്.

മുസ്‌ലിം മതസമൂഹത്തെ അസഹിഷ്ണുതയോടെ കാണുന്ന പലരും ഇതിനുള്ള തെളിവായി പലപ്പോഴും ദേശീയപാതയിലെ  'മുസ്‌ലിം ഓൺലി' ബോർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാറുണ്ടായിരുന്നു.മദീനയിൽ പ്രവാചകന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന നബവി സ്‌ക്വയറിൽ മാത്രമാണ് അന്യമതസ്ഥർക്ക് പ്രവേശന വിലക്കുള്ളത്.ഈ വിലക്ക് തുടരും.

പുതിയ പരിഷ്കാരത്തെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ 

https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News