Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ജിദ്ദയിലെ റുവൈസിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു 

August 24, 2020

August 24, 2020

ജിദ്ദ: ജിദ്ദയിലെ റുവൈസില്‍ പഴയ വീട്​ തകര്‍ന്ന്​ മൂന്ന്​ പേര്‍ മരിച്ചു. 12 പേര്‍ക്ക്​ പരിക്കേറ്റു.ശനിയാഴ്​ച രാത്രിയാണ്​ മൂന്ന്​ നില പഴ​യ കെട്ടിടം ഭാഗികമായി നിലംപൊത്തിയതെന്ന്​ മക്ക മേഖല സിവില്‍ ഡിഫന്‍സ്​ വക്താവ്​ കേണല്‍ മുഹമ്മദ്​ ബിന്‍ ഉസ്​മാന്‍ അല്‍ഖര്‍നി അറിയിച്ചു.മൂന്നു നിലകളുള്ള വീടിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.

കെട്ടിടാവശിഷ്​ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ പതിനഞ്ചു പേരെ സിവില്‍ ഡിഫന്‍സ്​ വിഭാഗം രക്ഷപ്പെടുത്തി.  മൂന്ന്​ പേര്‍ സംഭവസ്ഥലത്ത്​ തന്നെ മരിക്കുകയായിരുന്നു.​പരിക്കേറ്റ 12 പേരെ ജിദ്ദയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

അന്വേഷണ സംഘം​ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു..

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  


Latest Related News