Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
യാത്രക്കാർക്ക് ആന്റിബോഡി ടെസ്റ്റിന് അനുമതി തേടി സൗദിയിലെ ഇന്ത്യൻ എംബസി കത്തയച്ചു 

June 21, 2020

June 21, 2020

റിയാദ് : സൗദി അറേബ്യയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.വിദേശകാര്യമന്ത്രാലയം അപേക്ഷ ആരോഗ്യവകുപ്പിന് കൈമാറി. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.

പരിശോധനയ്ക്കുള്ള അനുമതി തേടി ഇന്ത്യൻ എംബസി വഴി സൗദി സർക്കാരിനെ സമീപിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു.ഈ മാസം 25 മുതൽ കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്നും പി.സി.ആർ ടെസ്റ്റിന് സമയവും ചെലവും കൂടുതലാണെന്നും അതിനാൽ സൗദിയിലെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിന് അനുമതി നൽകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.സൗദി അനുമതി നൽകിയാൽ മലയാളികൾക്ക് സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാനാവും.റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാല്‍ വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്കും ടെസ്റ്റ് നടത്താന്‍ പ്രായോഗിക തടസ്സമുണ്ടാകില്ല. എന്നാൽ നടപടി ക്രമങ്ങള്‍ നീണ്ടാല്‍ സൗദിയിൽ നിന്നുള്ള മലയാളികളുടെ മടക്കം ഇനിയും വൈകിയേക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക          


Latest Related News