Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ യുദ്ധവിമാനം തകർന്നുവീണ് രണ്ട് സൈനികർ മരിച്ചു

July 26, 2023

July 26, 2023

ന്യൂസ്‌റൂം ബ്യുറോ
ഖമീസ് മുശൈത്ത് : പരിശീലന ദൗത്യത്തിനിടെ സൗദി അറേബ്യൻ യുദ്ധവിമാനമായ എഫ്-15എസ്എ തകർന്നുവീണ്  വിമാനത്തിലുണ്ടായിരുന്ന മുഴുവൻ സൈനികരും കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ടു സൈനികരും മരിച്ചതായാണ് വിവരം.

റിയാദിന് തെക്ക് പടിഞ്ഞാറ് 800 കിലോമീറ്റർ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർബേസിന് സമീപമാണ് അപകടമുണ്ടായത്.സർക്കാർ വാർത്താ ഏജൻസിയായ SPA നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.അതേസമയം,F-15 SA ഫൈറ്റർ ജെറ്റ് രണ്ട് സീറ്റുള്ള വിമാനമായതിനാൽ രണ്ടു പേർ മരിച്ചതായാണ് കണക്കാക്കുന്നത്.


സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി സൗദി  വാര്‍ത്താ ഏജന്‍സി അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News