Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ബിനാമി ഇടപാടുകളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി അറേബ്യ

October 09, 2021

October 09, 2021

 


സൗദി അറേബ്യയിലെ ബിനാമി ബിസിനസുകളെ കുറിച്ച് അധികൃതർക്ക് വിവരം നൽകിയാൽ വമ്പൻ പാരിതോഷികങ്ങൾ നേടാം. വിവരങ്ങൾ നൽകുന്ന ഉദ്യോഗസ്ഥരുടെ പേരും മറ്റും രഹസ്യമാക്കി വെക്കുകയും ഇവർക്ക് സ്ഥാനക്കയറ്റവും ശമ്പളവർധനവും നൽകും. ഇതോടൊപ്പം തന്നെ ബിനാമി ഇടപാടുകാരിൽ നിന്നും പിഴയായി സ്വീകരിക്കുന്ന തുകയുടെ ഒരു ശതമാനവും വിവരങ്ങൾ ചോർത്തി നൽകുന്ന ആൾക്ക് ലഭിക്കും. 


സ്പോൺസർമാരുടെ പേരിൽ ബിസിനസ് ആരംഭിച്ച് അതിന്റെ ലാഭം വിദേശികൾ എടുക്കുന്ന രീതിയെയാണ് ബിനാമി ഇടപാട് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങളാണ് സൗദിയിൽ ഉടനീളം ഉള്ളത്. ഇത്തരക്കാരെ പിടികൂടാനാണ് അധികൃതരുടെ ഈ പാരിതോഷികനീക്കം. ഉദ്യോഗസ്ഥർക്ക് പുറമെ സൗദി പൗരന്മാർക്കും ഇത്തരത്തിൽ അധികൃതർക്ക് വിവരങ്ങൾ നൽകാം. പിടിച്ചെടുക്കുന്ന പിഴയുടെ ഒരു ശതമാനം ഇവർക്ക് ലഭിക്കും. സ്ഥാപനങ്ങൾ സ്വന്തം പേരിലേക്ക് മാറ്റാൻ 2022 ഫെബ്രവരി 16 വരെ അധികൃതർ സമയം നൽകിയിട്ടുണ്ട്. ഈ സമയപരിധി അവസാനിച്ചാൽ പരിശോധനനടപടികൾ കൂടുതൽ കർശനമായേക്കും. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ അഞ്ച് വർഷം വരെ തടവും അൻപത് ലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കും.


Latest Related News