Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ കർഫ്യു സമയങ്ങളിൽ വിമാനത്താവളങ്ങളിലേക്ക് പോകുന്നവർക്ക് വിമാന ടിക്കറ്റ് പെർമിറ്റായി കാണിക്കാം

June 19, 2020

June 19, 2020

റിയാദ് : സൗദിയിൽ കർഫ്യു സമയങ്ങളിൽ പുറത്തിറങ്ങുന്നവർക്ക് വിമാന ടിക്കറ്റ് കൈവശമുണ്ടെങ്കിൽ പെര്‍മിറ്റായി ഉപയോഗിക്കാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നഗരങ്ങള്‍ക്കുള്ളില്‍ വിമാന സര്‍വിസ് സമയത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതലും എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം മൂന്നു മണിക്കൂര്‍ സമയവും പെര്‍മിറ്റായി ഉപയോഗിക്കാവുന്നതാണ്. എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന പ്രവിശ്യകള്‍ക്ക് പുറത്തുള്ള യാത്രക്കാര്‍ക്ക് ഇത് യാത്രക്കു മുമ്പും ശേഷവുമായി മൂന്നു ദിവസം വീതം കര്‍ഫ്യൂ പെര്‍മിറ്റായി ഉപയോഗിക്കാവുന്നതാണെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News