Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കോവിഡ് 19 : സൗദിയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യു സമയം നീട്ടി 

April 03, 2020

April 03, 2020

റിയാദ് : സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഉൾപെടുന്ന ദമാം,ഖതീഫ്,ഗവർണറേറ്റുകളിലും മക്ക പ്രവിശ്യയിലെ തായിഫിലും കർഫ്യു സമയം നീട്ടി.

ഇന്നു വൈകീട്ട് മൂന്ന് മണി രാവിലെ ആറ് മണി വരെയായിരിക്കും കർഫ്യു സമയം.ഈ സമയം മുതല്‍ ആരും പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിർദേശം.നേരത്തെ നിബന്ധനകളോടെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂ രാജ്യത്ത് തുടരുന്ന ദിവസങ്ങളത്രയും ഈ നിയമം ബാധകമാണ്.

നിലവില്‍ റിയാദ്, ജിദ്ദ, മക്ക, മദീന ഗവര്‍ണറേറ്റുകളിലാണ് മൂന്ന് മണി കര്‍ഫ്യൂ ബാധകം. ഇതില്‍ മക്കയിലും മദീനയിലും ഇന്നലെ മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള നഗരങ്ങളിലും പ്രവിശ്യകളിലും നേരത്തെയുള്ളതു പോലെ വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ഈ സമയം ഓരോ മേഖലയിലേയും സ്ഥിതിക്കനുസരിച്ചാണ് മന്ത്രാലയം സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   

 


Latest Related News