Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു 

November 14, 2020

November 14, 2020

റിയാദ് : സൗദിയിലെ  ത്വാഇഫിൽ  വാഹനത്തില്‍നിന്ന് വീണ് തലക്ക് പരിക്കേറ്റ എറണാകുളം സ്വദേശി  മരിച്ചു. ആലുവ ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര സ്വദേശി കരിമ്ബേപടിക്കല്‍ സത്താര്‍ (42) ആണ് മരിച്ചത്. റിയാദിലെ ഉമര്‍ അലി ബന്‍സാഫ് ഫുഡ് സ്റ്റഫ് കമ്ബനിയില്‍ ട്രെയ്‌ലര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
റിയാദില്‍ നിന്ന് നവംബര്‍ ഒന്നിന് സൗദിയിലെ വിവിധ പ്രദേശങ്ങളിലേക്ക് ചരക്കുമായി പുറപ്പെട്ട ഇദ്ദേഹം വ്യാഴാഴ്ച ജിദ്ദയില്‍നിന്നും ത്വാഇഫില്‍ എത്തിയതായിരുന്നു. നിര്‍ത്തിയിട്ട വാഹനത്തിെന്‍റ സീറ്റില്‍നിന്ന് തലകറങ്ങി താഴെ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
17 വര്‍ഷത്തോളമായി പ്രവാസിയാണ്.  ഭാര്യ: ഷിംന. .മൂന്നു മക്കളുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News