Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ കുറ്റവാളികൾക്കുള്ള ചാട്ടവാറടി നിർത്തലാക്കാൻ നീക്കം തുടങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് 

April 25, 2020

April 25, 2020

റിയാദ് : കുറ്റവാളികൾക്ക് ചാട്ടവാറടിയിലൂടെ ശിക്ഷ നൽകുന്ന രീതിക്ക് മാറ്റംവരുത്താനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ പ്രധാന കോടതിയിൽ നിന്നുള്ള  രേഖകളെ ഉദ്ധരിച്ച്, അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത വെള്ളിയാഴ്ച പുറത്തുവിട്ടത്. സുപ്രീംകോടതിയുടെ തീരുമാനപ്രകാരം, ഇനി ചാട്ടവാറടിക്ക് പകരം പിഴയോ, തടവ് ശിക്ഷയോ നൽകും. മനുഷ്യാവകാശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെടുക്കുന്നതെന്നും  രേഖകളിൽ പറയുന്നു. സൽമാൻ രാജാവിന്റെ ഈ നിർദേശത്തിന് കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാന്റെ പൂർണ പിന്തുണയുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ സൗദി അറേബ്യ ഇതുവരെ വാർത്തയോട് ഔദ്യോഗകമായി പ്രതികരിച്ചിട്ടില്ല.

ശിക്ഷാനടപടികൾക്ക്  ഏകീകൃതരൂപമില്ലാത്ത സൗദിയിൽ ഇപ്പോഴും ശരീഅ നിയമത്തിന്റെ പിൻബലത്തിൽ ഓരോ ജഡ്ജിമാരും ഓരോ ശിക്ഷ നൽകുന്നത് പതിവാണ്. പരിഷ്‌കൃത സമൂഹത്തിന് ഈ ശിക്ഷാരീതി ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാണിച്ച് പലതവണ മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഈ പരിഷ്കരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സൗദിയിൽ അടുത്തിടെ ഉണ്ടായ അനവധി മാറ്റങ്ങളിൽ ഒന്നാണ് ഇതെന്നും മനുഷ്യാവകാശപ്രവർത്തകൻ അവാദ് അലവാദ് റോയിട്ടേഴ്സിനോട് പറഞ്ഞു.

അതേസമയം മോഷണത്തിന് കൈകൾ വെട്ടുക, കൊലപാതകത്തിനും തീവ്രവാദപ്രവർത്തനങ്ങൾക്കും തലവെട്ടുക തുടങ്ങിയ ശിക്ഷാരീതികൾ തുടരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News