Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദി അറേബ്യ ഒരു റിയാൽ പേപ്പർ കറൻസി പിൻ‌വലിക്കുന്നു

November 14, 2019

November 14, 2019

റിയാദ്: സൗദി അറേബ്യ ഒരു റിയാല്‍ പേപ്പര്‍ കറന്‍സികള്‍ പിന്‍വലിക്കുന്നു. പകരം നാണയങ്ങള്‍ കൂടുതല്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. പേപ്പര്‍ കറന്‍സികളുടെ ഈടില്ലായ്മയാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.

സൗദി അറേബ്യന്‍ മോണിറ്ററിംഗ് ഏജന്‍സി(സാമ)യാണ് ഒറ്റ റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ച്‌ പകരം നാണയങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് പദ്ധതികളാവിഷ്‌കരിച്ചത്.

700 ദശലക്ഷം റിയാലിന്‍റെ നാണയങ്ങള്‍ വിപണിയില്‍ എത്തിക്കും. വിപണിയിലുള്ള മൊത്തം കറന്‍സിയുടെ നാലിലൊന്ന് വരുമിത്. പേപ്പര്‍ നോട്ടുകളെ അപേക്ഷിച്ച്‌ നാണയങ്ങളുടെ ഉപയോഗം ദീര്‍ഘ കാലം നിലനില്‍ക്കുമെന്നതാണ് നോട്ടുകള്‍ പിന്‍വലിച്ച്‌ നാണയങ്ങള്‍ ഇറക്കുന്നതിന് കാരണമെന്ന് സാമാ കിഴക്കന്‍ പ്രവിശ്യാ ഡയറക്ടര്‍ മുഹമ്മദ് അല്‍ നഈം വ്യക്തമാക്കി.

പേപ്പര്‍ കറന്‍സികള്‍ക്ക് പകരമായി കൂടുതല്‍ നാണയങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ലഭ്യതയ്ക്കനുസരിച്ച്‌ ഇനിയും കൂടുതല്‍ വിപണിയിലെത്തുമെന്നും മുഹമ്മദ് അല്‍ നഈം പറഞ്ഞു.
 


Latest Related News