Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗദിയിലേക്കുള്ള യാത്രാവിലക്ക് തുടരും,മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ചു 

May 29, 2021

May 29, 2021

ജിദ്ദ: സൗദിയില്‍ നിലവില്‍ യാത്രാവിലക്കുള്ള 20 രാജ്യങ്ങളില്‍ നിന്നും യു.എ.ഇ അടക്കം 11 രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചു. നാളെ (ഞായര്‍) പുലര്‍ച്ചെ ഒരു മണി മുതല്‍ പ്രവേശനം അനുവദിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ രാജ്യങ്ങളിലൂടെ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്സ്ടിട്യൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. യു.എ.ഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് യാത്രാവിലക്ക് നീക്കിയ മറ്റു രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞതാണ് വിലക്ക് നീക്കാന്‍ കാരണം. നേരത്തെ യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യയടക്കം ഒമ്ബത് രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും. എന്നാല്‍ യു.എ.ഇയില്‍ നിന്നുള്ള വിലക്ക് നീക്കിയെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കുള്ളതിനാൽ ഇന്ത്യക്കാർക്ക് ഇത് വഴിയും സൗദയിൽ എത്താൻ കഴിയില്ല.
 


Latest Related News