Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റി അടച്ചു 

May 03, 2020

May 03, 2020

ദമ്മാം : സൗദി ദമ്മാമിലെ സെക്കൻഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി കോവിഡ് പരിശോധനക്കായി അടച്ചു. ഈ മേഖലയിലുള്ള ആരും സെക്കൻഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പരിധി വിട്ട് പുറത്ത് പോകാന്‍ പാടില്ല. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഈ മേഖലയിലെ ഫാക്ടറികള്‍ക്ക് മൂന്നില്‍ ഒന്ന് ജീവനക്കാരുമായി പ്രവര്‍ത്തനം തുടരാം. എഞ്ചിനീയര്‍മാര്‍, മാനേജര്‍മാര്‍, ജോലിക്കാര്‍ എന്നിവരാരും മേഖല വിട്ട് പോകാന്‍ പാടില്ല. പരിശോധനകള്‍ക്ക് വിധേയമായി ഈ മേഖലയിലേക്ക് ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാകും പ്രവേശനവും പുറത്ത് പോകാനും അനുമതിയുണ്ടാവുക. ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തിൽ വന്നു.

അതേസമയം,കിഴക്കന്‍ പ്രവിശ്യയിലെ അല്‍‌ അതീര്‍ മേഖലയില്‍ പ്രാബല്യത്തിലുള്ള 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് ചെയ്തു. ഇന്ന് മുതല്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. മേഖലയില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനാ നടപടികള്‍ തുടരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       


Latest Related News