Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ 24 മണിക്കൂർ കർഫ്യു : നിയമം ലംഘിച്ചാൽ കർശന ശിക്ഷ 

April 07, 2020

April 07, 2020

റിയാദ് : സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചു.റിയാദ്, തബൂക്ക്, ധഹ്‌റാന്‍, ദമ്മാം, ഹൊഫൂഫ്, ജിദ്ദ, തായിഫ്, ഖതീഫ്, അല്‍ഖോബാര്‍ തുടങ്ങിയ ഇടങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രോഗവ്യാപനം തടയാനാണ് അധികൃതര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്. കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഇനിയും ഉണ്ടായേക്കാം എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടിട്ടുണ്ട്.

അതിപ്രധാന മേഖലകളിലെ തൊഴിലാളികളൊഴികെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ അവിടെ നിന്ന് പുറത്ത് കടക്കുന്നതിനോ അനുമതിയില്ല. രാവിലെ ആറിനും മൂന്ന് മണിക്കും ഇടയില്‍ മുതിർന്നവരായ സ്ഥലവാസികള്‍ക്ക് മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാന്‍ മാത്രം പുറത്തിറങ്ങാം. ഈ സമയം വാഹനങ്ങളില്‍ ഡ്രൈവര്‍ക്കുപുറമേ പ്രായപൂര്‍ത്തിയായ ഒരാള്‍ കൂടി മാത്രമേ പാടുള്ളൂ.

ആതുര സേവനം, പെട്രോള്‍പമ്ബുകള്‍, കുടിവെള്ളം തുടങ്ങിയവയെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണമെന്നും ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.          

 

 


Latest Related News