Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഹയ്യ കാർഡ് ഉടമകൾക്കുള്ള സൗദിയിലേക്കുള്ള ഉംറ അനുമതി പ്രാബല്യത്തിൽ വന്നു,മെഡിക്കൽ ഇൻഷുറൻസ് നിർബന്ധം

November 11, 2022

November 11, 2022

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: ഖത്തർ ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള ‘ഹയ്യാ കാര്‍ഡ്’ ഉള്ളവർക്ക് സൗദി അറേബ്യയിലെത്തി ഉംറ തീർഥാടനവും മദീന സിയാറത്തും നടത്താനുള്ള അനുമതി പ്രാബല്യത്തില്‍ വന്നു. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ സൗജന്യ വിസയാണ് അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ സൗദിയിലെത്തുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. സൗദി അറേബ്യയുടെ വിസാ പ്ലാറ്റ്‌ഫോം വഴി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും.

ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. കാലാവധിക്കുള്ളില്‍ ഈ വിസയില്‍ എത്ര തവണയും സൗദിയില്‍ വരാനും പുറത്തുപോകാനും സാധിക്കും. ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് വിസ നേടുന്നവര്‍ ആദ്യം ഖത്തറില്‍ പ്രവേശിക്കണമെന്ന് നിബന്ധനയുമില്ല. ഇവര്‍ക്ക് നേരിട്ട് സൗദി അറേബ്യയിലെത്താം. ലോകകപ്പ് മത്സരത്തിനിടെ സൗദി അറേബ്യ സന്ദര്‍ശിക്കാനും കുറഞ്ഞ ചെലവില്‍ സൗദിയില്‍ താമസിക്കാനുമുള്ള അവസരമാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്.
അപേക്ഷിക്കാനുള്ള ലിങ്ക് : Click Here
1- ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് വിസ നേടിയ ശേഷം ഹയ്യ കാർഡ് ഉടമകൾക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് മുതൽ സൗദി അറേബ്യയിൽ പ്രവേശിക്കാം.
2-എൻട്രി വിസ കൈവശമുള്ളവർക്ക് 60 ദിവസം രാജ്യത്ത് താമസിക്കാം
3-.വിസാ കാലയളവിൽ നിരവധി തവണ സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും.
4-ആദ്യം ഖത്തർ സന്ദർശിച്ചിരിക്കണമെന്ന നിബന്ധനയില്ല.
5-സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News