Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ശമ്പളത്തിന് ആദായനികുതി വേണ്ടെന്ന് ധനമന്ത്രി

April 02, 2021

April 02, 2021

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ശമ്പളത്തെ ഇന്ത്യയിലെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്ന് കേന്ദ്രധനമന്ത്രി നിര്‍നമ്മല സീതാരാമന്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 

2021 ലെ ധനകാര്യ നിയമഭേദഗതിയില്‍ ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പുതിയ നികുതിയോ അധിക നികുതിയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വ്യക്തത ലഭിക്കുന്നതിനായി ആദായനികുതി നിയമത്തില്‍ 'നികുതി ബാധ്യത' (Liable to tax) എന്ന വാക്കിന് പൊതുവായ നിര്‍വ്വചനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമഭേദഗതിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ ശമ്പള വരുമാനത്തിന്റെ നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളിലെ ശമ്പളത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ആദായനികുതി ഇളവ് തുടരുമെന്നും ധനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 

നേരത്തേ 2021 ലെ ധനകാര്യ നിയമ ഭേദഗതിയുടെ ചിത്രം മഹുവ മൊയ്ത്ര എം.പി ട്വീറ്റ് ചെയ്തിരുന്നു. നിയമഭേദഗതിയിലെ സങ്കീര്‍ണ്ണമായ വാക്കുകള്‍ ഗള്‍ഫ് തൊഴിലാളികള്‍ക്ക് മേല്‍ ചുമത്തുന്ന നികുതിയാണെന്നും അവര്‍ ആരോപിച്ചിരുന്നു. 

'ധനമന്ത്രി തന്റെ വാക്ക് മാറ്റുകയാണ്. സൗദി, യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ കഠിനാധ്വാനികളായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അധിക നികുതി ഈടാക്കാന്‍ പോകുകയാണ്.' -ഇതായിരുന്നു എം.പിയുടെ ട്വീറ്റ്. 

'വാക്ക് മാറ്റിയിട്ടില്ല. 2021 ലെ ധനകാര്യ നിയമത്തില്‍ സൗദി, യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ കഠിനാധ്വാനികളായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പുതിയ നികുതിയോ അധിക നികുതിയോ ചുമത്തിയിട്ടില്ല.' -ഇതായിരുന്നു മറുപടിയായി നിര്‍മ്മല സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്തത്. വസ്തുതകള്‍ മനസിലാക്കാതെ നിഗമനങ്ങളിലെത്തുന്നത് ആശങ്കാജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

'ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇത്തരം നിഗമനങ്ങള്‍ പങ്കുവയ്ക്കുന്നത് തെറ്റിദ്ധാരണ ജനിപ്പിക്കുകയും ജനങ്ങളില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യും.' -മന്ത്രി പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News