Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്ന് റോയൽ ഒമാൻ പൊലീസ്

September 13, 2019

September 13, 2019

തൊഴിലുടമകൾ നേരിട്ട് വൈദ്യുതി ബിൽ അടക്കുന്ന അപ്പാർട്മെൻറിലും വീടുകളിലും താമസിക്കുന്നവർക്ക് ബില്ലിൽ അവരുടെ പേരില്ലെങ്കിലും രേഖകൾ സമർപ്പിക്കാം. 

മസ്കത്ത് : ഒമാനിലെ താമസക്കാർ അവരുടെ വ്യക്തിഗത വിവരങ്ങൾ പുതുക്കി നൽകണമെന്ന് റോയൽ ഒമാൻ പൊലീസ് രാജ്യത്തെ വിദേശികളെ ഓർമിപ്പിച്ചു. ഏറ്റവും അടുത്ത സിവിൽ സ്റ്റാറ്റസ്ഓഫീസുകൾ സന്ദർശിച്ച് നിങ്ങളെ സംബന്ധിച്ച വിവരങ്ങൾ പുതുക്കാൻ കഴിയും. ഇതുസംബന്ധമായ ഔദ്യോഗിക ഉത്തരവ് വ്യാഴാഴ്ച റോയൽ ഒമാൻ പൊലീസ് പുറപ്പെടുവിച്ചു.

താമസക്കാരനായാലും കെട്ടിടം ഉടമയായാലും അവരുടെ സ്വന്തം പേരിലുള്ള വൈദ്യുതി ബില്ലുകളാണ് വിവരങ്ങൾ പുതുക്കാനായി സമർപ്പിക്കേണ്ടത്. ജനങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമായ വിവരം ലഭിക്കാനാണ് ഇതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാച്ച്ലർ താമസക്കാരാണെങ്കിൽ കെട്ടിടം ഉടമയുടെ സാക്ഷ്യപത്രേത്താടെ എല്ലാവർക്കും ഒരേ ബിൽ സമർപ്പിക്കാം.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഇലക്ട്രോണിക് സെൻസസിന്റെ ഭാഗമാണ് വിവരശേഖരണം. തൊഴിലുടമകൾ നേരിട്ട് വൈദ്യുതി ബിൽ അടക്കുന്ന അപ്പാർട്മെൻറിലും വീടുകളിലും താമസിക്കുന്നവർക്ക് ബില്ലിൽ അവരുടെ പേരില്ലെങ്കിലും രേഖകൾ സമർപ്പിക്കാം. തൊഴിലുടമയുടെ സാക്ഷ്യപത്രവും ഒപ്പം നൽകണം. അടുത്ത കുടുംബക്കാരുടെ വീടുകളിൽ താമസിക്കുന്നവർക്ക് ബന്ധുവിന്റെ പേരിലുള്ള വൈദ്യുതി ബില്ലുകൾ സമർപ്പിക്കാമെന്നും അറിയിപ്പിൽ പറയുന്നു. ഇ-സെൻസസ് 2020 ആരംഭിക്കുന്നതിന്റെ ഭാഗമായി താമസക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാനാണ് ഇതെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.


Latest Related News