Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
അടിക്ക് തിരിച്ചടിയുമായി റിയാദിൽ റൊണാൾഡോയുടെ തിരിച്ചുവരവ്,ഒടുവിൽ ഒരു ഗോളിന് പി.എസ്.ജിക്ക് ജയം

January 20, 2023

January 20, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : ആരാധകര്‍ ഏറെ കാത്തിരുന്ന മെസി-റൊണാള്‍ഡോ പോരാട്ടത്തില്‍ മെസിയുടെ പി.എസ്.ജി റൊണാൾഡോയുടെ -സൗദി ഓള്‍ സ്റ്റാര്‍ ഇലവനെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

സൗദി ക്ലബ്ബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് സൗദി ഓള്‍ സ്റ്റാര്‍ ഇലവന്‍ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്.

അടിയും തിരിച്ചടിയുമായി മത്സരം ആവേശത്തില്‍ നിറഞ്ഞപ്പോള്‍ വിജയം പിസ്ജിയ്ക്കൊപ്പമായിരുന്നു. മത്സരത്തില്‍ സൗദിയ്ക്കായി റൊണാള്‍‌ഡോ ഇരട്ട ഗോള്‍ നേടി. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി മെസിയിലൂടെ പിഎസ്ജി മുന്നിലെത്തി. എന്നാല്‍ റൊണാള്‍ഡോയിലൂടെ സൗദി ഗോള്‍ മടക്കി.

34-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ റിയാദിന് സമനില നല്‍കി. 43-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി ലീഡ് പിടിച്ചെടുത്തെങ്കിലും അതിന്‌റെ ആവേശം നിലയ്ക്കും മുന്‍പേ ആദ്യപകുതിയുടെ ഇന്‍ഞ്ചുറി ടൈമില്‍ വീണ്ടും റൊണാള്‍ഡോയിലൂടെ സമനില പിടിച്ചു.

രണ്ടാം പകുതിയില്‍ പിഎസ്ജിക്കു വേണ്ടി സെര്‍ജിയോ റാമോസ് (53'), കിലിയന്‍ എംബപെ (60'), ഹ്യൂഗോ എകിടികെ (78') എന്നിവരും റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ (56), ആന്‍ഡേഴ്സന്‍ ടലിസ്ക (90+4) എന്നിവരും സ്കോര്‍ ചെയ്തു. 39-ാം മിനിറ്റില്‍ യുവാന്‍ ബെര്‍നറ്റിന് ചുവപ്പ് കിട്ടി പുറത്തുപോകേണ്ടിവന്നു. പിന്നീട് പത്തു പേരുമായാണ് പിഎസ്ദജി കളിച്ചത്. അവസാനം നിമിഷം വരെ നീണ്ട മത്സരത്തില്‍ വിജയം പിഎസ്ജിയ്ക്കൊപ്പമായിരുന്നു. മുഖ്യാതിഥിയായി ബോളിവുഡ് താരം അമിതാഭ് ബച്ചനും റിയാദിലെത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News